X

ജയലളിതയ്ക്ക് വിജയം; ഭൂരിപക്ഷം ഒന്നര ലക്ഷം

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് 1.51 ലക്ഷം വോട്ടുകളുടെ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചു. അവര്‍ മൊത്തം 1.6 ലക്ഷം വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐയുടെ സി മഹേന്ദ്രന് 8875 വോട്ടുകള്‍ മാത്രമാണ് നേടാനായത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. നോട്ടയ്ക്ക് ആയിരത്തിലധികം വോട്ടുകള്‍ ലഭിച്ചു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുകയും മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രി ആകുകയും വീണ്ടും മത്സരിക്കുകയും ചെയ്യുകയായിരുന്നു.

This post was last modified on December 27, 2016 3:14 pm