X

ക്ലാസിക്കല്‍ ലൈബ്രറി എഡിറ്റര്‍ സ്ഥാനത്തു നിന്ന് ഷെല്‍ഡനെ പുറത്താക്കില്ലെന്ന് രോഹന്‍ മൂര്‍ത്തി

അഴിമുഖം പ്രതിനിധി

ക്ലാസിക്കല്‍ ലൈബ്രറിയുടെ എഡിറ്റര്‍ സ്ഥാനത്തു നിന്നും അമേരിക്കന്‍ ഇന്‍ഡോളജിസ്റ്റായ ഷെല്‍ഡന്‍ പൊളോക്കിനെ നീക്കണമെന്ന ആവശ്യം രോഹന്‍ മൂര്‍ത്തി തള്ളി. വരും വര്‍ഷങ്ങളിലും ഇന്ത്യന്‍ ക്ലാസിക്കല്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന്റെ മേല്‍നോട്ടം ഷെല്‍ഡല്‍ നിര്‍വഹിക്കുമെന്ന് രോഹന്‍ പറഞ്ഞു. ക്ലാസിക്കല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനത്തിന് മുഖ്യമായി ചുക്കാന്‍ പിടിക്കുന്നതും ധനസഹായം നല്‍കുന്നതും രോഹനാണ്.

ജെഎന്‍യു വിഷയത്തില്‍ സര്‍ക്കാരിന് എതിരെ അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് ഷെല്‍ഡന്‍ സംഘപരിവാറുകാര്‍ അദ്ദേഹത്തിന് എതിരെ തിരിഞ്ഞത്. തുടര്‍ന്ന് അവര്‍ രോഹനേയും പിതാവ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയേയും അഭിസംബോധന ചെയ്തു കൊണ്ട് ഓണ്‍ലൈന്‍ പരാതി പ്രചരിപ്പിച്ചിരുന്നു. ഷെല്‍ഡനെ പുറത്താക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.

മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമിയടക്കമുള്ള 132 പേര്‍ ഈ പരാതിയില്‍ ഒപ്പിട്ടിരുന്നു.

കൂടുതല്‍ വായനക്ക്‌

അജണ്ട സംഘപരിവാറിന്റെതാണ്; കപടവേഷങ്ങളുടെ യുഗം തുടങ്ങിയിട്ടേ ഉള്ളൂ

This post was last modified on December 27, 2016 3:49 pm