X

എന്തുകൊണ്ട് പ്രധാനമന്ത്രി അഞ്ചു ദിവസം മൌനം പാലിച്ചു?

എന്തുകൊണ്ട് നരേന്ദ്ര മോദി അഞ്ചു ദിവസം മൌനം പാലിച്ചു? ഹൈദരബാദ് സര്‍വകലാശാല പ്രഖ്യാപിച്ച സഹായധനം നിരസിച്ചുകൊണ്ട് രോഹിതിന്‍റെ അമ്മ ചോദിച്ചു.

വെള്ളിയാഴ്ച ലഖ്നോവിലെ ഭീമറാവു അംബേദ്ക്കര്‍ സര്‍വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ സംസാരിക്കവേ രോഹിതന്റെ മരണത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തിയിരുന്നു.

‘പ്രധാനമന്ത്രി പറയുന്നു അവന്‍ (രോഹിത്) ഭാരതാംബയുടെ മകനാണെന്ന്. ഞാന്‍ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കാന്‍ മാത്രം വലിപ്പമുള്ള ഒരാളല്ല. പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം കഴിഞ്ഞ 5 ദിവസം ഇതിനെക്കുറിച്ച് സംസാരിക്കാതിരുന്നത്.’ രോഹിതിന്‍റെ അച്ഛന്‍ രാജു പറഞ്ഞതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഹിതിന്‍റെ മരണ ശേഷം 5 ദിവസം കഴിഞ്ഞിട്ടാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ടെലിഫോണില്‍ വിളിച്ചത്. “അവരും ഒരു സ്ത്രീയാണ്, അമ്മയാണ്. എന്നിട്ടും ഇത്രയും ദിവസമെടുത്തു. വിളിച്ചനുശോചനം അറിയിക്കാന്‍’. രോഹിതിന്‍റെ അമ്മ പറഞ്ഞു. 

‘ഞങ്ങള്‍ക്ക് വേണ്ടത് 8 കോടി രൂപയല്ല. രോഹിതിന്‍റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുകയാണ്’ ഹൈദരബാദ് സര്‍വകലാശാല സന്ദര്‍ശിച്ച രോഹിതിന്‍റെ സഹോദരി നീലിമ പ്രതികരിച്ചു.  

This post was last modified on December 27, 2016 3:34 pm