X

ബിജെപി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പരസ്യത്തിനായി ചെലവഴിച്ചത് 1000 കോടി ; കേജ്രിവാള്‍

അഴിമുഖം പ്രതിനിധി 

ബി.ജെ.പി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പരസ്യത്തിനായി ചെലവഴിച്ചത് 1000 കോടി രൂപയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മോഡി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം 1000 കോടി ചെലവഴിച്ചിരിക്കുന്നു.  ഡല്‍ഹി സര്‍ക്കാറിന്‍റെ എല്ലാവകുപ്പുകളും കൂടി ഒരു വര്‍ഷത്തിനിടെ പരസ്യത്തിനായി ചെലവഴിച്ചത് 150 കോടി രൂപയാണെന്നും കേജ്രിവാള്‍ ട്വിറ്റില്‍ കുറിച്ചു. പ്രധാന ദിനപത്രങ്ങളിലുള്‍പ്പെടെ മോഡി സര്‍ക്കാര്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയതിനെ ട്വീറ്റിലൂടെയാണ് കേജ്രിവാള്‍ വിമര്‍ശിച്ചത്. വാര്‍ഷിക പരിപാടിയുടെ ഭാഗമായി ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന മെഗാ ഷോയും നടക്കും.

പബ്ളിസിറ്റിക്കായി ബജറ്റില്‍ നിന്നും 526 കോടി മാറ്റിവെച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി  സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ 100 കോടി രൂപ പ്രൊമോഷനായി ചെലവഴിച്ചെന്ന് കോണ്‍ഗ്രസും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ ഡല്‍ഹി സര്‍ക്കാര്‍ 14.5 കോടിരൂപയാണ് പത്രപരസ്യങ്ങള്‍ക്കും, ടിവി, റേഡിയോ പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ചതെന്ന് തെളിഞ്ഞു. ബാക്കി തുക ശുചീകരണ തൊഴിലാളികളുടെ ശമ്പളത്തിലേക്കും പെന്‍ഷനിലേക്കും വകയിരുത്തുകയായിരുന്നു എന്നും രേഖകള്‍ പറയുന്നു.

 

 

This post was last modified on December 27, 2016 4:06 pm