X

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ പരീക്ഷ നടത്തിയതിനു ട്യൂട്ടോറിയല്‍ കോളേജിനു നേരെ സംഘപരിവാര്‍ ആക്രമണം

അഴിമുഖം പ്രതിനിധി 

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പരീക്ഷ നടത്തിയതിനു ട്യൂട്ടോറിയല്‍ കോളേജിനു നേരെ സംഘപരിവാര്‍ ആക്രമണം നടത്തിയതായി പരാതി. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഗീതാഞ്ജലി ട്യൂഷന്‍ സെന്‍ററിന് നേരെയാണ്  ആക്രമണം. പ്രധാനാധ്യാപകനെ ശാരീരികമായി ഉപദ്രവിക്കുകയും കുട്ടികളുടെ ചോദ്യ പേപ്പറുകളും ഉത്തരപേപ്പറുകളും നശിപ്പിക്കുകയും ചെയ്തതായാണ് പരാതി.

കഴിഞ്ഞ ദിവസം തന്നെ പരീക്ഷ അറിയിപ്പ് കുട്ടികള്‍ക്ക് നല്‍കിയിരുന്നു. അതുകൊണ്ട് മാറ്റി വെക്കാന്‍ കഴിയില്ല. രാവിലെ 7 മണി മുതല്‍ 8.30 വരെയാണ് പരീക്ഷ സമയം ആയി അറിയിച്ചിരുന്നത്. കുട്ടികള്‍ എല്ലാവരും വന്ന് പരീക്ഷ തുടങ്ങാറയപ്പോള്‍ ആണ് പരീക്ഷ നടത്തരുത് എന്നും അവധി ദിനമാണ് എന്നും പറഞ്ഞു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കോളേജിലേക്ക് വന്നത്.  8.30 ആകുമ്പോഴേക്കും പരീക്ഷ തീരും. അതുകഴിഞ്ഞ് വിട്ടേക്കാം എന്ന് അറിയിച്ചെങ്കിലും  അവര്‍ സമ്മതിച്ചില്ല. അഞ്ചോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. അവര്‍ ക്ലാസില്‍ കടക്കുകയും കുട്ടികളുടെ പരീക്ഷ പേപ്പറും ചോദ്യപേപ്പറും പിടിച്ചു വാങ്ങി കീറിക്കളയുകയും ചെയ്തു. പെണ്‍കുട്ടികളുടെ കയ്യില്‍ നിന്നും ബലമായി പേപ്പര്‍ പിടിച്ചു വാങ്ങി. അത് തടയാന്‍ ചെന്ന എന്നെ തള്ളി താഴെയിട്ടു ചവിട്ടി. കാരണത്തടിച്ചു. പിന്നീട് പോലിസ് എത്തിയാണ് ഇവരെ പിരിച്ചു വിട്ടതും പരീക്ഷ നടത്തിയതും. ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗീതാഞ്ജലി കോളേജിലെ പ്രധാനാധ്യാപകന്‍ ഗോപന്‍ അഴിമുഖത്തോട്‌ പറഞ്ഞു.

This post was last modified on December 27, 2016 2:38 pm