X

ഗോഹത്യ ചെയ്യുന്നവരെ വധിക്കാന്‍ വേദങ്ങള്‍ പറയുന്നുണ്ട്; ദാദ്രി സംഭവത്തെ ന്യായീകരിച്ച് ആര്‍എസ്എസ്

അഴിമുഖം പ്രതിനിധി

ഗോഹത്യ ചെയ്യുന്നവരെ കൊല്ലാന്‍ വേദങ്ങള്‍ അനുശാസിക്കുന്നുണ്ടെന്ന ന്യായവുമായി ദാദ്രി കൊലപാതകത്തെ പ്രതിരോധിച്ച് ആര്‍ എസ് എസ്. സംഘടനയുടെ മുഖപത്രമായ പാഞ്ചജന്യത്തിലെ മുഖപ്രസംഗത്തിലാണ് ബീഫ് വീടിനുള്ളില്‍ സൂക്ഷിച്ചെന്നാരോപിച്ച് ഒരു സംഘത്തിന്റെ ആക്രമണത്തില്‍ മുഹമ്മദ് അഖ്‌ലാക്ക് എന്ന വൃദ്ധന് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തെ ആര്‍ എസ് എസ് ന്യായീകരിക്കുന്നത്.

മുസ്ലിം മതവിദ്യാലയമായ മദ്രസകളിലും മുസ്ലീം നേതൃത്വങ്ങളും അവരുടെ വിശ്വാസികളെ പഠിപ്പിക്കുന്നത് ഇന്ത്യയുടെ എല്ലാ സംസ്‌കാരങ്ങളെയും വെറുക്കാനാണ്. ഇത്തരം സ്വാധീനത്തില്‍പ്പെട്ട് ദാദ്രിയില്‍ കൊലപ്പെട്ട അഖ്‌ലാക്കും പശുവിനെ കൊന്നുകാണാമെന്നും പാഞ്ചജന്യം മുഖപ്രസംഗത്തില്‍ പറയുന്നു.

This post was last modified on December 27, 2016 3:20 pm