X

അമിത് ഷായെ കരിങ്കൊടി കാണിച്ച നേതാവിനെ പുറത്താക്കി; ഗോവയില്‍ ആര്‍എസ്എസ്സില്‍ നിന്നും കൂട്ടരാജി

അഴിമുഖം പ്രതിനിധി

ഗോവയില്‍ ആര്‍എസ്എസ് നേതാവിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്. 400 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗോവ നേതാവ് സുഭാഷ് വെലിങ്കറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാജിപ്രഖ്യാപനം നടത്തി.

ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെ വെലിങ്കറിന്‍റെ നേതൃത്വത്തിലുള്ള ഭാരതീയ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനാണ് വെലിങ്കറിനെ പുറത്താക്കിയത്. ആര്‍എസ്എസ് അല്ലാതെ മറ്റൊരു രാഷ്ട്രീയസംഘടനയ്ക്ക് വെലിങ്കര്‍ നേതൃത്വം നല്‍കുന്നുവെന്ന് വ്യക്തമായതിനാലാണ് പുറത്താക്കുന്നതെന്നാണ് സംഘടനയുടെ വിശദീകരണം.

ഗോവ ബിജെപി സര്‍ക്കാരിനെതിരെ വെലിങ്കര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ഭാരതീയ സുരക്ഷാ മഞ്ചിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പ്രചരണങ്ങളും നടന്നിരുന്നു. ഭാരതീയ സുരക്ഷാ മഞ്ചിനെ രാഷ്ട്രീയപാര്‍ട്ടിയായി മാറ്റുമെന്നും അടുത്ത ഗോവ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.    

This post was last modified on December 27, 2016 2:37 pm