X

ആര്‍എസ്എസ്സിനോടുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

ആര്‍എസ്എസിനെതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ നിലപാടില്‍ മയം വരുത്തിയെന്ന ആരോപണം രാഹുല്‍ നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുല്‍ഗാന്ധിയുടെ വിവാദപ്രസ്താവന. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതിനിടെ രാഹുല്‍ ഇക്കാര്യം നിഷേധിച്ചു. ആര്‍എസ്എസുമായി ബന്ധമുള്ള ചിലരാണ് ഗാന്ധിവധത്തിന് പിന്നിലുണ്ടായിരുന്നതെന്നായിരുന്നു് രാഹുലിന്റെ വാദം. ആര്‍എസ്എസിനോടുള്ള സമീപനം മയപ്പെടുത്തിയെന്നാരോപിച്ച് കടുത്ത വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് വീണ്ടും മലക്കം മറിഞ്ഞുള്ള രാഹുലിന്റെ ട്വീറ്റ്.

This post was last modified on December 27, 2016 2:38 pm

Related Post
Leave a Comment