X

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം വരുന്നു

അഴിമുഖം പ്രതിനിധി
 
സംസ്ഥാനത്ത് ആറു മാസത്തിനുള്ളില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഭക്ഷസുരക്ഷാ നിയമം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തിനുള്ള അധിക അരിവിഹിതം കേന്ദ്രം തടഞ്ഞുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അടിയന്തിരമായി നിയമം നടപ്പിലാക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. 
 
മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്ക് തല  റാങ്കിങിനു പകരം സംസ്ഥാനതല റാങ്കിംഗ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ ഉപഭോക്താക്കളുടെ മുന്‍ഗണന പട്ടികയിലെ പിഴവുകള്‍ തിരുത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കും. അഞ്ച് മാസത്തിനുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കാനും തീരുമാനമായി.  റേഷന്‍ മൊത്തവ്യാപാര ശാലകളുടെ നടത്തിപ്പു ഘട്ടംഘട്ടമായി സപ്ലൈകോയെ ഏല്‍പ്പിക്കും.

This post was last modified on December 27, 2016 2:38 pm