X

കേരളത്തിലേക്കുള്ള റബ്ബര്‍ ഇറക്കുമതി വിലക്കണമെന്ന് ധനമന്ത്രി കെഎം മാണി

അഴിമുഖം പ്രതിനിധി

കേരളത്തിലേക്ക് റബ്ബര്‍ ഇറക്കുമതി ചെയ്യുന്നതിനു വിലക്ക് ഏര്‍പ്പെടുത്തുകയും സംസ്ഥാനത്തു തന്നെ റബ്ബര്‍ സംസ്‌കരണം നടത്തുന്നതിനായി 500 കോടിഅനുവദിക്കണമെന്നും ധനമന്തി കെഎം മാണി കേന്ദ്രത്തോടാവശ്യപ്പെട്ടു. തദ്ദേശീയ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായാണ് ഇതെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് ധനമന്ത്രി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. കൂടാതെ ഇപ്പോള്‍ 20 ശതമാനമായ ഇറക്കുമതി നികുതി 25 ശതമാനമാക്കി വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കിലോയ്ക്ക് 240 രൂപയായിരുന്ന റബറിന്റെ വില ഇപ്പോള്‍ 110 രൂപയിലേക്ക് താഴ്ന്ന അവസ്ഥയിലാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ റബര്‍ ഇറക്കുമതി ചെയ്യുന്നത് കര്‍ഷകരെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിനു തുല്യമാണെന്നും മാണി പ്രധാനമന്ത്രിയെ അറിയിച്ചു.

This post was last modified on December 27, 2016 2:57 pm