X

എസ്എന്‍ഡിപി ആര്‍എസ്എസിന്റെ കാവല്‍ക്കാരായി മാറുന്നു: വിഎം സുധീരന്‍

അഴിമുഖം പ്രതിനിധി

ബിജെപി-എസ്എന്‍ഡിപി സഖ്യ ശ്രമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എസ്എന്‍ഡിപി ശ്രീനാരായണഗുരുവിന്റെ സന്ദേശം വിസ്മരിച്ച് സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുകയാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. സംഘപരിവാറിന്റേയും എസ്എന്‍ഡിപിയുടേയും ആശയങ്ങള്‍ തമ്മില്‍ പുലബന്ധം പോലുമില്ല. ശ്രീനാരായണ ധര്‍മം പരിപാലിക്കേണ്ടവര്‍ അത് ചെയ്യുന്നില്ല. ഗുരുവിന്റെ സന്ദേശത്തെ കൃത്യമായി മനസിലാക്കി വേണം മുന്നോട്ട് പോകേണ്ടത്. എന്നാല്‍ അതിനെ സംഘപരിവാറിന് അടിയറവ് വയ്ക്കുന്നത് ശരിയല്ല. ശ്രീനാരായണ ധര്‍മവും സംഘപരിവാര്‍ അജണ്ടയും യോജിച്ച് പോകുകയില്ല. എല്ലാവരേയും സാഹോദര്യത്തോടെ കാണണമെന്നാണ് ഗുരുവിന്റെ തത്വം. എന്നാല്‍ ഒരു മതം മാത്രം മതിയെന്നാണ് സംഘപരിവാര്‍ പറയുന്നത്. ഇവര്‍ക്ക് തമ്മില്‍ എങ്ങനെ യോജിക്കാനാകും. എസ്എന്‍ഡിപി-സംഘപരിവാര്‍ ബന്ധത്തെ ഗൗരവത്തോടെ കാണണമെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:20 pm