X

ശബരിമലകേസ്: അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവകരമെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന ഹര്‍ജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമായാണ് കാണുന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അഭിഭാഷകന്‍ കേസില്‍ നിന്ന് പിന്‍മാറിയാല്‍ അമികസ് ക്യൂറിയെ വച്ച് കേസ് നടത്തുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹരീഷ് സാല്‍വയെ പോലുള്ളവരെ വച്ച് കേസ് മുന്നോട്ടു കൊണ്ടുപോകും. കോടതി പരിഗണിക്കുന്നത് ഭരണഘടനാ പ്രശ്‌നം ആണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി എട്ടിന് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്ന കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് അഭിഭാഷകന് ഭീഷണി വന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് നിര്‍ണായകമായ ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഭീഷണി വന്നത്. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് അഭിഭാഷകന് ഭീഷണി വന്നത്. എല്ലാ സ്ത്രീകളേയും ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ യംഗ് ലോയേഴ്‌സിന്റെ പ്രസിഡന്റായ  മുഹമ്മദ് നൗഷാദ് ഖാന് വധഭീഷണി വന്നത്. സുപ്രീംകോടതി ബാര്‍ അസോസിയേഷനാണ് വിഷയം ഇന്ന് രാവിലെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

This post was last modified on December 27, 2016 3:36 pm