X

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെ? സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ എന്തുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്നും കോടതി ചോദിച്ചു. ഭരണഘടന പ്രകാരം സ്ത്രീകളെ വിലക്കാനാകില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്ര പ്രവേശനം തടയാനാകുമോയെന്നും കോടതി ആരാഞ്ഞു. 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പൂജ നടത്തിയിരുന്നുവോയെന്ന് ആര്‍ക്കറിയാം. മതവും ക്ഷേത്രവും രണ്ടാണെന്നും കോടതി പറഞ്ഞു. മുമ്പ് വേദങ്ങളും മന്ത്രങ്ങളും ഉച്ചരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. പിന്നീട് അത് മാറിയെന്ന കാര്യം കോടതി ചൂണ്ടിക്കാണിച്ചു. ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഈ ചോദ്യങ്ങള്‍ വാക്കാല്‍ ഉന്നയിച്ചത്.

ആചാരത്തിന്റെ ഭാഗമായാണ് വിലക്കെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ബോര്‍ഡ് മറുപടി നല്‍കി. കോടതിയില്‍ മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റേതാണെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

This post was last modified on December 27, 2016 3:36 pm