X

രാജ്യസഭയിലെ ആദ്യ പ്രസംഗം ഫേസ്ബുക്കിലേക്ക് മാറ്റി സച്ചിന്‍; എവിടെയായിരുന്നു ഇത്രകാലം?

ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇക്കഴിഞ്ഞ കാലമൊക്കെ പറയാമായിരുന്നു. എവിടെയായിരുന്നു ഇത്രയും കാലം എന്നാണ് സച്ചിനോട് ചോദിക്കാവുന്ന ഒരു ചോദ്യം. കഴിഞ്ഞ അഞ്ച് വര്‍ഷവും എട്ട് മാസവും എംപിയായിരുന്ന സച്ചിന്‍ ഇതുവരെ 12 ദിവസം മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. വെറും എട്ട് ശതമാനം അറ്റന്‍ഡന്‍സ്.

രാജ്യസഭയിലെ ആദ്യ പ്രസംഗം കോണ്‍ഗ്രസ് എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ടതിനെ തുടര്‍ന്ന് പ്രസംഗം ഫേസ്ബുക്കിലേയ്ക്ക് മാറ്റിയിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് സച്ചിന്‍ രാജ്യസഭയില്‍ പറയാന്‍ കഴിയാത്തത് പറഞ്ഞത്. രാജ്യത്തെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സച്ചിന്‍ സംസാരിക്കുന്നത്.

സച്ചിനെ സംസാരിക്കാന്‍ അനുവദിക്കാത്തത് സഭയെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. ഇതേ അഭിപ്രായം തന്നെ സമാജ് വാദി പാര്‍ട്ടി എംപി ജയ ബച്ചനും പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്രയും കാലം ഒരു സ്വകാര്യ ബില്‍ പോലും അവതരിപ്പിക്കാത്ത, സഭയിലെ ചര്‍ച്ചകളില്‍ പങ്കാളിത്തമില്ലാത്ത, അപൂര്‍വമായി മാത്രം സഭയിലെത്തിയ അംഗമാണ് സച്ചിന്‍. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇക്കഴിഞ്ഞ കാലമൊക്കെ പറയാമായിരുന്നു. എവിടെയായിരുന്നു ഇത്രയും കാലം എന്നാണ് സച്ചിനോട് ചോദിക്കാവുന്ന ഒരു ചോദ്യം. കഴിഞ്ഞ അഞ്ച് വര്‍ഷവും എട്ട് മാസവും എംപിയായിരുന്ന സച്ചിന്‍ ഇതുവരെ 12 ദിവസം മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. വെറും എട്ട് ശതമാനം അറ്റന്‍ഡന്‍സ്.

This post was last modified on December 22, 2017 5:53 pm