X

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച നടത്തി

അഴിമുഖം പ്രതിനിധി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സച്ചിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഹരി ഉടമകളെ മുഖ്യമന്ത്രിയ്ക്ക് പരിചയപ്പെടുത്തുകയും കേരളത്തിന്റെ ഫുട്‌ബോള്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുവരും ചര്‍ച്ച നടത്തി.

നാല് സഹ ഓഹരി ഉടമകളേയും സച്ചിന്‍ പ്രഖ്യാപിച്ചു. തെലുങ്ക് സിനിമാ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അര്‍ജുനന്റെ പിതാവ് അല്ലു അരവിന്ദ് എന്നിവരാണ് പുതിയ ഓഹരിയുടമകള്‍. ബ്ലാസ്‌റ്റേഴ്‌സില്‍ സച്ചിന് 40 ശതമാനം ഓഹരികളാണുള്ളത്. ബാക്കി ഓഹരികള്‍ കൈവശം വച്ചിരുന്ന പിവിപി ഗ്രൂപ്പ് താരങ്ങള്‍ക്ക് വില്‍ക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ സമഗ്രമായ ഫുട്‌ബോള്‍ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തിലേക്ക് കേരളത്തില്‍ നിന്നും വളര്‍ത്തി കൊണ്ടുവരുന്നതിനായി റസിഡന്‍ഷ്യല്‍ അക്കാദമി ആരംഭിക്കണമെന്നുള്ള അഭ്യര്‍ത്ഥന സച്ചിനും സംഘവും അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സച്ചിന്റെ പേര് ഉപയോഗിക്കാനുള്ള അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിച്ചുവെന്നും പിണറായി പറഞ്ഞു.

This post was last modified on December 27, 2016 4:13 pm