X

യുവ എഴുത്തുകാരി സാഹിറയുടെ ഫേസ് ബുക്ക് അക്കൗണ്ട്‌ പൂട്ടിച്ചു

അഴിമുഖം പ്രതിനിധി

എ ഐ എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും യുവ എഴുത്തുകാരിയുമായ സാഹിറയുടെ ഫേസ് ബുക്ക് അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിങ്ങിലൂടെ പൂട്ടിച്ചു.

കഴിഞ്ഞ വനിതാ ദിനത്തില്‍ സാഹിറയെ കുറിച്ച് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അവര്‍ മലപ്പുറത്തെ രാഷ്ട്രീയ സ്ഥിതിയും, ഇസ്ലാമിക, സംഘപരിവാര്‍ ഭീകരവാദത്തേയും,തന്റെ ഇടതുപക്ഷ കാഴ്ചപ്പാടിനേയും പറ്റി തുറന്ന് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതര്‍ ആയവരാകാം തന്റെ ഫേസ് ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതെന്ന് സാഹിറ പറയുന്നു. തന്നെ നാട്ടില്‍ ഒറ്റപ്പെടുത്താനും, ഭീഷണിപ്പെടുത്താനും ഒക്കെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സാഹിറ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടു വേണം ഇതിനെ കാണാനെന്ന് സാഹിറ കരുതുന്നു.

ഞാന്‍ ശരി ചെയ്യുന്നത് കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചാല്‍ മിണ്ടാതിരിക്കും എന്നാണ് അവരുടെ വിചാരം. പറയാനുള്ളത് ഇനിയും പറയുക തന്നെ ചെയ്യും. ഞാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതാണ് പ്രശ്‌നം. മലപ്പുറത്തുകാരി മുസ്ലീം പെണ്‍കുട്ടികള്‍ എല്ലാവരും മുസ്ലീം ലീഗിനൊപ്പം നില്‍ക്കണമോ? ഹിന്ദു മതഭ്രാന്തന്മാര്‍ക്ക് ഒരു മുസ്ലീം പെണ്‍കുട്ടി അവരെ എതിര്‍ക്കുന്നതാണ് പ്രശ്‌നം, സാഹിറ തുറന്നടിക്കുന്നു.

മലപ്പുറത്തെ നിര്‍ധന കുടുംബാംഗം ആയ സാഹിറയുടെ കവിതകള്‍ക്ക് ഫേസ്ബുക്കില്‍ നല്ല പ്രചാരം ആണ് ലഭിക്കുന്നത്. ഇത് സാഹിത്യ മേളകളില്‍ പങ്കെടുക്കാനുള്ള അവസരവും തുറന്നു നല്‍കി. സാഹിറയുടെ കവിതകളില്‍ മതങ്ങളേയും ദൈവങ്ങളേയും പറ്റി നിശിതമായി വിമര്‍ശനങ്ങള്‍ ഉണ്ട്. സാഹിറയുടെ കവിതകള്‍, അവള്‍ കവിത എന്നീ പുസ്തകങ്ങള്‍ ആണ് സാഹിറയുടെതായി പ്രസിദ്ധീകരിച്ചത്.

സാഹിറ ഒരു കവിതയാണ്

 

This post was last modified on December 27, 2016 3:48 pm