X

സായി കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുന്നമടയിലെ പരിശീലന കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു പെണ്‍കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാല് പെണ്‍കുട്ടികളില്‍ ഒരാളായ ആര്യാട് സ്വദേശിനിയായ അപര്‍ണയാണ് (15) മരിച്ചത്. മറ്റു മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ്. 

പരീശീലകന്റെ പീഡനമാണ് ഇവരെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയിലാണ് കുട്ടികളെ വിഷക്കായ കഴിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്തത്. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നു.

കായയിലെ വിഷം രക്തത്തില്‍ കലര്‍ന്നിട്ടുള്ളതിനാല്‍ ഹൃദയാഘാത സാധ്യതയുള്ളതിനാലാണ് കുട്ടികളെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ് നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment