X

മദര്‍ ഇനി ‘കൊല്‍ക്കത്തിയിലെ വിശുദ്ധ തെരേസ’

അഴിമുഖം പ്രതിനിധി

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വൊയറില്‍ നടന്ന ചടങ്ങില്‍ മദര്‍ തെരേസയെ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇതോടെ മദര്‍ ഇനി ‘കൊല്‍ക്കത്തിയിലെ വിശുദ്ധ തെരേസ’ എന്നാവും അറിയപ്പെടുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ നടന്ന ദിവ്യബലി കാര്‍മികത്വത്തിലാണ് മദര്‍തെരേസയുടെ നാമകരണ ചടങ്ങ് നടന്നത്. ഇനി മുതല്‍ വിശ്വാസികള്‍ക്ക് മദറിനെ വിശുദ്ധ തെരേസായി വണങ്ങാം.

വിശുദ്ധ ചടങ്ങുകള്‍ക്കായി മദറിന്റെ തിരുശേഷിപ്പ് സിസ്റ്റര്‍ ക്ലെയറാണ് അള്‍ത്താരയില്‍ സമര്‍പ്പിച്ചത്. മദര്‍ തെരേസ വിശുദ്ധ പദവിക്ക് അര്‍ഹയാണെന്നും പ്രഖ്യാപനം നടത്തണമെന്നും കര്‍ദ്ദിനാള്‍ ആഞ്ചലോ മാര്‍പ്പാപ്പയോട് അഭ്യര്‍ത്ഥിക്കുകയും മദറിന്റെ ലഘു ജീവചരിത്രവും വായിക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍പ്പാപ്പ വിശുദ്ധ കാര്‍മികത്വത്തിലേക്ക് കടക്കുകയായിരുന്നു.

വത്തിക്കാനിലെ പ്രാദേശിക സമയം 10.30നാണ്(ഇന്ത്യന്‍ സമയം രണ്ട് മണി) ചടങ്ങുകള്‍ ആരംഭിച്ചത് ബംഗാളിയില്‍ ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് കുര്‍ബാനയ്ക്കിടയിലെ പ്രാര്‍ത്ഥനകള്‍ നടന്നത്. അല്‍ബേനിയ, ഫ്രഞ്ച്, ചൈനീസ്, പോര്‍ച്ചുഗീസ്, ബംഗാളി ഭാഷകളിലാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍

ഇന്ത്യന്‍ സഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കതോലിക്ക ബാവ, സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

This post was last modified on December 27, 2016 2:29 pm