X

ഉണ്ണിത്താന്‍ ചെയര്‍മാന്‍ ആകുന്നതില്‍ തെറ്റെന്താണെന്ന് സലീം കുമാര്‍

അഴിമുഖം പ്രതിനിധി

കെഎസ്എഫ്ഡിസിയില്‍ നിന്നും രാജിവയ്ക്കില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ആകുന്നതില്‍ തെറ്റില്ലെന്നും ചലച്ചിത്രതാരം സലിം കുമാര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാത്രമല്ല നല്ലൊരു നടന്‍ കൂടിയാണെന്നും സലീം കുമാര്‍ അഭിപ്രായപ്പെട്ടു. ഉണ്ണിത്താനെ ചെയര്‍മാനാക്കിയതിനെതിരെയുള്ള പ്രതിഷേധസൂചകമായി കെഎസ്എഫ്ഡി ഭരണസമതിയംഗങ്ങളായ മണിയന്‍ പള്ള രാജു, എസ് കുമാര്‍, ഷാജി കൈലാസ് എന്നിവര്‍ തിങ്കളാഴ്ച രാജി വയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത നിലപാടുമായി ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സലീം കുമാര്‍ രംഗത്തുവന്നത്.

രാജിവയ്ക്കുമെന്ന് പറയുന്നവര്‍ക്ക് മറ്റെന്തോ ഉദ്ദേശമാണുള്ളതെന്നും സിനിമനിര്‍മാണരംഗത്തെ വലയ്ക്കുന്ന ചില തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടായിട്ടും ഒരക്ഷരം മിണ്ടാത്തവരാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതെന്നും സലിം കുമാര്‍ ആക്ഷേപിച്ചു. തന്നെ മെംബറാക്കി നിര്‍ദേശിച്ചത് ഗണേഷ് കുമാര്‍ ആണൈന്നും അദ്ദേഹം പറയുകയാണെങ്കില്‍ രാജിയെക്കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. സാബു ചെറിയാന്റെ കാലത്ത് പറയത്തക്ക പുരോഗതിയും കെഎസ്എഫ്ഡിസിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സവലിം കുമാര്‍ വ്യക്തമാക്കി.

 

This post was last modified on December 27, 2016 2:54 pm