X

ഇരയായ നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കിയാല്‍ അവിടെ തീരും എല്ലാം; സലിം കുമാര്‍

പള്‍സര്‍ സുനി അന്തംവിട്ട പ്രതിയാണ്, അയാള്‍ എന്തും പറയും

നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മാധ്യമങ്ങള്‍ നടന്‍ ദിലീപിന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന്‍ സലിംകുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് ദിലീപിനെ ന്യായീകരിച്ച് സലിംകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദിലീപ് ആരുടെ മുന്നിലും ഒന്നും ഒളിച്ചുവച്ചിട്ടില്ലെന്നും നാദിര്‍ഷയ്ക്കും അപ്പുണ്ണിയ്ക്കും വന്ന വിഷ്ണു എന്നയാളുടെ ഫോണ്‍ റെക്കോര്‍ഡും വാട്‌സാപ്പില്‍ വന്ന കത്തും ഡിജിപിയ്ക്ക് കൈമാറിയെന്നും സലിംകുമാര്‍ പറയുന്നു.

കൂടാതെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലാത്ത പള്‍സര്‍ സുനി എന്നൊരാള്‍ക്ക് ഒരു നടിയുടെ വീഡിയോയ്ക്ക് വേണ്ടി ഒന്നര കൊടി രൂപ കൊടുക്കാം എന്ന് പറയാന്‍തക്ക വിവരമില്ലാത്തവനാണ് ദിലീപ് എന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പറയില്ലെന്നും സലിംകുമാര്‍ വിശദീകരിക്കുന്നു. എല്ലാ ചരടുവലികളും കഴിഞ്ഞ് ആരൊക്കെയോ അണിയറയില്‍ ഇരുന്ന് ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്ന് തനിക്ക് കാണാന്‍ സാധിക്കുന്നുണ്ട്.

ഇത് ഒരു സ്‌നേഹിതന് വേണ്ടിയുള്ള വക്കാലത്തല്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന സലിംകുമാര്‍ ഇതിന്റെ പേരില്‍ താന്‍ ക്രൂശിക്കപ്പെടുമെന്ന് അംഗീകരിക്കുന്നുണ്ട്. കൂടാതെ ദിലീപിനെയും നാദിര്‍ഷയെയും നുണപരിശോധനയ്ക്കായി താന്‍ തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാമെന്നും എന്നാല്‍ ഇവരെ ക്രൂശിലേറ്റാന്‍ ശ്രമിക്കുന്നവര്‍ പള്‍സര്‍ സുനിയെയും ഇരയായ പ്രമുഖ നടിയെയും നുണപരിശോധനയ്ക്കായി കൊണ്ടുവരണമെന്നും സലിംകുമാര്‍ ആവശ്യപ്പെടുന്നു. അതോടെ ഇവിടുത്തെ പ്രശ്മങ്ങളെല്ലാം തീരുമെന്നാണ് സലിംകുമാര്‍ പറയുന്നത്.

This post was last modified on July 12, 2017 5:21 pm

Related Post
Leave a Comment