X

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട, ഭര്‍ത്താവിനെ നോക്കി വീട്ടില്‍ ഇരുന്നാല്‍ മതി; സമസ്തയുടെ ശാസന

അഴിമുഖം പ്രതിനിധി

സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ശാസനയുമായി മുസ്ലിം പണ്ഡിതന്‍. സമസ്ത യുവ പണ്ഡിതനായ സിംസാറുല്‍ ഹഖ് ഹുദവിയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മേല്‍ മതത്തിന്റെ ഭീഷണിയുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് മതവിരുദ്ധമാണെന്നാണ് സിംസാറുല്‍ ഹഖിന്റെ ഭയപ്പെടുത്തല്‍. ഭര്‍ത്താവിനെ പരിചരിച്ച് വീട്ടില്‍ ഇരിക്കേണ്ടവരാണ് സ്ത്രീകളെന്നാണ് സമസ്ത പണ്ഡിതന്റെ അഭിപ്രായം.

സ്ത്രീകളെ മത്സരിപ്പിക്കുന്ന സംഘടനകള്‍ അവരുടെ പേരില്‍ നിന്ന് മുസ്ലിം എന്ന വാക്ക് നീക്കണമെന്ന മുന്നറിയിപ്പും ഇതിനൊപ്പം നല്‍കുന്നുണ്ട്. പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രകൃത്യായുള്ള ജൈവവ്യത്യാസങ്ങളാണ് ഈ നൂറ്റാണ്ടിലും സ്ത്രീകളെ വീട്ടില്‍ അടച്ചിടാനുള്ള കാരണമായി സമസ്ത പണ്ഡിതര്‍ ഉയര്‍ത്തുന്നത്. ഇസ്ലാം മതംപോലെ സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കിയ മറ്റൊരു മതവും ലോകത്തില്ലെന്നു വാദിച്ചുകൊണ്ടു തന്നെയാണ് സ്ത്രീ വീടിനകത്ത് ഇരുന്ന് സ്വന്തം ചുമതലകള്‍ നിര്‍വഹിക്കേണ്ടവരാണെന്നു ചൂണ്ടിക്കാണിക്കുന്നതും. അതേസമയം സമസ്തയുടെ പ്രസ്താവനയ്‌ക്കെതിരെ വിവധി സ്ത്രീ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.

This post was last modified on December 27, 2016 3:24 pm