X

നരേന്ദ്ര ദബോല്‍ക്കര്‍ കൊലക്കേസ്; ഹിന്ദു ജനജാഗൃതി സമിതി അംഗം അറസ്റ്റില്‍

പ്രമുഖ യുക്തിവാദിയും അന്ധവിശ്വാസ വിരുദ്ധ പ്രവര്‍ത്തകനുമായ നരേന്ദ്ര ദബോല്‍ക്കറിനെ വധിച്ച കേസില്‍ സനാഥന്‍ സന്‍സ്ഥ അംഗവും ഹിന്ദു ജനജാഗൃതി സമിതി പ്രവര്‍ത്തകനുമായ ഡോ. വീരേന്ദ്ര ടവാഡേ അറസ്റ്റില്‍. ജെ ജെ ഹോസ്പിറ്റലില്‍ ഈ എന്‍ ടി സര്‍ജന്‍ ആയ ടവാഡെയെ 2015 ഡിസംബറില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.

2013 ആഗസ്ത് 20നു രാവിലത്തെ നടത്തത്തിനിടയില്‍ പൂനെയില്‍ വെച്ചാണ് അജ്ഞാതര്‍  ദബോല്‍ക്കറിനെ വെടിവെച്ചു കൊന്നത്.

ടവാഡെയെ ഇന്ന് പൂനെയിലെ ഒരു പ്രാദേശിക കോടതിയില്‍ ഹാജരാക്കും.

This post was last modified on December 27, 2016 4:12 pm