വളരെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും ശേഷം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനിറങ്ങി. സിംബാബ് വേയ്ക്കെതിരായ രണ്ടാം 20-20 മത്സരത്തിലാണ് സഞ്ജുവിനു ഇന്ത്യന്‍ ക്യാപ് അണിയാന്‍ കഴിഞ്ഞത്. ഹര്‍ഭജന്‍ സിംഗിന് പകരക്കാരനായാണ് സഞ്ജു ടീമിലെത്തിയത്. ടീമംഗം മുരളി വിജയ് സഞ്ജുവിന് ക്യാപ് കൈമാറി. രാജ്യാന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ ആദ്യ മാച്ചാകും ഇത്.
ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി ബാറ്റ്സ്മാന്‍ ആണ് സഞ്ജു സാംസണ്‍. ഈ നേട്ടം 20മത്തെ വയസ്സിലാണ് സഞ്ജു നേടിയത് എന്നതും ശ്രദ്ധേയമാണ്.എബി കുരുവിള, ടിനു യോഹന്നാന്‍, ശ്രീശാന്ത് എന്നിവര്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന നാലാമത്തെ മലയാളിയാണ് സഞ്ജു.
This post was last modified on December 27, 2016 3:19 pm
Leave a Comment