X

ഡി എച്ച് ആര്‍ എം ചെയര്‍മാന്‍ തത്തു അണ്ണന്‍ അന്തരിച്ചു

ഡി എച്ച് ആര്‍ എം ചെയര്‍മാനും നേറ്റീവ് ബുദ്ധിസ്റ്റ് ട്രസ്റ്റ് സ്ഥാപകനും സാഹിത്യം, രാഷ്ട്രീയം, സാമൂഹ്യപ്രവര്‍ത്തനം, ഗവേഷണം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായ തത്തു അണ്ണന്‍ എന്ന അറിയപ്പെടുന്ന അനില്‍ കുമാര്‍ എന്‍എസ് അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജൂലൈ 18ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം  വൈകിട്ട്‌ ആറു മണിയോടെ മരിക്കുകയായിരുന്നു.മൃതദേഹം നാളെ രാവിലെ 10 മണിക്ക് വെങ്ങാനൂര്‍ യജമാനന്‍ അയ്യന്‍കാളി സ്മൃതിമണ്ഡപത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 2 മണിയോടെ ആറ്റിങ്ങള്‍, തോന്നയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടി പൊതുദര്‍ശനത്തിനു വച്ചതിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെ ബൌദ്ധാചാരപ്രകാരം സംസ്കാരം നടക്കും. ആദിവാസി ഗോത്ര മഹാസഭയുടെ കുടില്‍ കെട്ടി സമരത്തിലെ സജീവ സാന്നിധ്യം ആയിരുന്ന ഇദ്ദേഹം  ബി എസ് പി ,ഡി സി എഫ്, എസ് സി /എസ് ടി പ്രോട്ടക്ഷന്‍ കൌണ്‍സില്‍, സീഡിയന്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡി എച് ആര്‍ എം/ബി എസ് പി സ്ഥാനാര്‍ഥിയായി  മത്സരിക്കുകയും ചെയ്തിരുന്നു.

This post was last modified on December 27, 2016 3:19 pm

Related Post
Leave a Comment