X

ലൈംഗികമായി പീഢിപ്പിക്കപ്പെട്ടെന്ന് സരിത പറഞ്ഞതായി മജിസ്‌ട്രേറ്റിന്റെ മൊഴി

അഴിമുഖം പ്രതിനിധി

താന്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടതായി സരിത പറഞ്ഞതായി മജിസ്‌ട്രേറ്റ് എന്‍ വി രാജു സോളാര്‍ കമ്മിഷനു മുന്നില്‍ മൊഴി നല്‍കി. ബലാത്സംഗമാണോ എന്ന ചോദ്യത്തിന് സരിത അതേ എന്നാണ് മൊഴി നല്‍കിയത്. സരിത പറഞ്ഞ പേരുകള്‍ തനിക്കു പരിചയമുള്ളതല്ലായിരുന്നുവെന്നും ഇപ്പോള്‍ ആ പേരുകള്‍ ഓര്‍ക്കുന്നില്ലെന്നും രാജു കമ്മിഷനോടു പറഞ്ഞു. കേസുമായി നേരിട്ട് ബന്ധമില്ലാതിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്തിയില്ല. ഇതേ കാരണം കൊണ്ടാണ് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും മജിസ്‌ട്രേറ്റ് രാജു പറഞ്ഞു. ആകെ അഞ്ചോ ആറോ മിനിട്ടുമാത്രമാണ് സരിതയോട് സംസാരിച്ചതെന്നും അദ്ദേഹം കമ്മിഷനു മുന്നില്‍ വെളിപ്പെടുത്തി.

This post was last modified on December 27, 2016 2:58 pm

Related Post
Leave a Comment