X

പി സി ജോര്‍ജിന് സസ്‌പെന്‍ഷന്‍; ചുമതലകളില്‍ നിന്നെല്ലാം ഒഴിവാക്കി

അഴിമുഖം പ്രതിനിധി

കേരള കോണ്‍ഗ്രസ്(എം) വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പി സി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി കമ്മിറ്റികളിലെ ചുമതലകളില്‍ നിന്നെല്ലാം ജോര്‍ജിനെ മാറ്റിയിട്ടുണ്ട്. പാര്‍ട്ടി ഉന്നതാധികാര സമിതിയോഗത്തിലാണ് ജോര്‍ജിനെതിരായ നടപടികള്‍ പ്രഖ്യാപിച്ചത്. ഇക്കാര്യങ്ങള്‍ ചെയര്‍മാന്‍ കെ എം മാണിയാണ് പുറത്തറിയിച്ചത്.

പാര്‍ട്ടിക്കെതിരെ ജോര്‍ജ് അപവാദപ്രചാരണം നടത്തുന്നത് ഗൗരവമായി കാണുന്നു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് എല്ലാവരും വാദിച്ചു. പാര്‍ട്ടിയെ പൂര്‍ണമായി ധിക്കരിക്കുകയും പാര്‍ട്ടി നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്തതിനാലാണ് ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തത്; മാണി പറഞ്ഞു. പാര്‍ട്ടി ഭരണഘടനപ്രകാരം പാര്‍ട്ടി ചെയര്‍മാനില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതും മറ്റു ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതെന്നും മാണി പറഞ്ഞു. പുതിയ വൈസ് ചെയര്‍മാനെ ഉടനെ പ്രഖ്യാപിക്കുമെന്നും മാണി അറിയിച്ചു. ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ട്, മാണി കാണിച്ചത് ഊളത്തരമാണെന്നാണ് പി സി ജോര്‍ജ് പ്രതികരിച്ചത്.

This post was last modified on December 27, 2016 2:58 pm