X

നിരീശ്വരവാദികള്‍ ഇനി സൗദിയില്‍ ഭീകരര്‍

അഴിമുഖം പ്രതിനിധി

നിരീശ്വരവാദികളെ ഭീകരരായി നിര്‍വചിച്ചു കൊണ്ട് സൗദി അറേബ്യയില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമസമാധാന പാലനത്തെ ബാധിക്കുന്ന എല്ലാത്തരം രാഷ്ട്രീയ എതിര്‍പ്പുകളേയും പ്രതിഷേധങ്ങളേയും ഈ നിയമങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോകുന്ന സൗദി സ്വദേശികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിന് തടയിടാനാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നത്. ഇങ്ങനെ പോകുന്നവര്‍ രാജഭരണത്തെ അട്ടിമറിക്കണമെന്ന ആശയത്തോടെയാണ് തിരികെ വരുന്നത്.

രാജ്യത്തിന് പുറത്തുള്ള അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനെ കുറ്റകരമാക്കി കൊണ്ട് സൗദി രാജാവായ അബ്ദുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശിക്ഷ മൂന്നു വര്‍ഷം മുതല്‍ 20 വര്‍ഷം വരെയാണ് ഈ കുറ്റത്തിന് ലഭിക്കുന്നത്. ഭീകര സംഘടനയായി പരിഗണിക്കുന്ന സംഘടനകളുടെ വലിയൊരു പട്ടിക സൗദി ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. മുസ്ലിം ബ്രദര്‍ഹുഡും ഈ പട്ടികയില്‍പ്പെടുന്നു.

നിരീശ്വര വാദത്തിന്റെ ഏതൊരു രൂപവും രാജ്യത്തിന്റെ അടിസ്ഥാനമായ ഇസ്ലാം മതത്തെ ചോദ്യം ചെയ്യുന്നതും ഭീകരവാദമായി നിര്‍വചിക്കപ്പെടുന്നുണ്ട് പുതിയ നിയമങ്ങളില്‍.

This post was last modified on December 27, 2016 3:31 pm