X

സൌദി രാജകുമാരന്റെ വധശിക്ഷ ഗവണ്‍മെന്‍റ് നടപ്പിലാക്കി

അഴിമുഖം പ്രതിനിധി

സൗദി രാജകുടുംബാംഗമായ ടര്‍ക്കി ബിന്‍ സൗദ് അല്‍ കബീറിനെ കൊലപാതകക്കുറ്റത്തിന് സൌദി ഗവണ്‍മെന്‍റ് വധശിക്ഷയ്ക്ക് വിധേയനാക്കി.  2012 ഡിസംബറില്‍ സുഹൃത്തായ സൗദി സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. സുഹൃത്തിനെ വെടിവെച്ചു കൊന്നതിന് സൗദി രാജകുമാരനു റിയാദ് കോടതി വധശിക്ഷ വിധിച്ചതായി 2014 നവംബറില്‍ രാജകുമാരന്റെ പേരു പുറത്തുവിടാതെ അറബ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

റിയാദിലെ ഒരു ക്യാമ്പില്‍ തര്‍ക്കം നടക്കുകയും ഇത് വെടിവെപ്പില്‍ കലാശിക്കുകയുമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

സൗദി സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തിയതിനാണ് രാജകുമാരന് വധശിക്ഷ വിധിച്ചതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഈ വര്‍ഷം സൗദിയില്‍ വധശിക്ഷയ്ക്കു വിധേയനാകുന്ന 134 നാലാമത്തെ ആളാണ് ടര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍.

This post was last modified on December 27, 2016 2:23 pm