X

സൗദി അറേബ്യ; പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയ്ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

അഴിമുഖം പ്രതിനിധി

സൌദി അറേബ്യയിലെ പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍ക്ക സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

എംബസി, മലയാളി സംഘടനകള്‍, എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തിര നടപടികളെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഇന്ത്യക്കാര്‍ നേരിടുന്ന ഇത്തരം ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ത്വരിതഗതിയിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഗള്‍ഫിലേക്ക് പോകും. വകുപ്പിലെ മറ്റൊരു സഹമന്ത്രിയായ എം.ജെ. അക്ബര്‍ സൗദി, കുവൈറ്റ് അധികൃതരോട് ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തെ പറ്റിയും തൊഴില്‍ ഉടമ്പടികളുടെ വിശ്വാസ്യതയെ പറ്റിയും വന്‍തോതിലുള്ള പിരിച്ചുവിടലിനെ പറ്റിയും ചര്‍ച്ച നടത്തും.

 

 

This post was last modified on December 27, 2016 4:32 pm