X

തൊഴില്‍ പ്രതിസന്ധി; സൗദി സര്‍ക്കാര്‍ ഇടപ്പെടുന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ട സംഭവത്തില്‍ സൗദി സര്‍ക്കാര്‍ ഇടപ്പെടുന്നു. ജോലിക്കാരെ പിരിച്ചുവിടുകയും പൂട്ടിയ കമ്പനികള്‍ക്കുമെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനു സൗദി സര്‍ക്കാര്‍ ഉറപ്പു നല്‍കി.

സ്വദേശിവത്കരണവും ക്രൂഡ് ഓയില്‍ വിലയിടിവും കാരണം പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്കാണ് സൗദിയില്‍ ജേലി നഷ്ടപ്പെട്ടത്. താമസ രേഖ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാനും ഇവര്‍ക്ക് സാധിച്ചിരുന്നില്ല.

സൗദിയില്‍ കുടുങ്ങിയവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിദേശകാര്യ മന്ത്രാലയം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ വിദേശകാര്യ സഹമന്ത്രി വികെ സിങ് ഇന്ന് സൗദിയിലെത്തും. 

This post was last modified on December 27, 2016 4:31 pm