X

വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണമെന്ന് എസ് ബി ഐ

അഴിമുഖം പ്രതിനിധി

വായ്പ തിരിച്ചയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്ല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് എസ് ബി ഐ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ചു.

നഷ്ടം മൂലം പ്രവര്‍ത്തനം നിലച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എസ് ബി ഐയാണ്. 7800 കോടി രൂപയിലധികമാണ് മല്ല്യ ഈ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാനുള്ളത്. 2012 ജനുവരി മുതല്‍ കിങ്ഫിഷര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.

മദ്യകമ്പനിയായ യുബി ഗ്രൂപ്പിന്റെ നേതൃ സ്ഥാനത്തു നിന്നും ഒഴിഞ്ഞ് വിജയ് മല്ല്യ ഇംഗ്ലണ്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുകയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുബി ഗ്രൂപ്പിന്റെ ഭൂരിപക്ഷം ഓഹരികളും കൈവശം വയ്ക്കുന്ന ഡിയാഗോ മല്ല്യയ്ക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം 500 കോടിയലധികം രൂപ നല്‍കുന്നുണ്ട്. ഈ തുക സുരക്ഷിതമാക്കണമെന്നും കൂടാതെ മല്ല്യയുടെ സ്വത്ത് വിവരങ്ങള്‍ പുറത്തു കൊണ്ടുവരണമെന്നും എസ് ബി ഐ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on December 27, 2016 3:49 pm