X

നോട്ട് പിന്‍വലിക്കല്‍: സാധാരണക്കാരുടെ അവസ്ഥയില്‍ ആശങ്ക; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.

നോട്ട് മാറാനുള്ള പരിധി 2000 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചു. ജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞിട്ടും എന്തിനാണ് ഇത്തരം നടപടികളെന്ന് കോടതി ചോദിച്ചു. മറ്റ് കോടതികളില്‍ ഇക്കാര്യത്തില്‍ ഹര്‍ജി സ്വീകരിക്കാന്‍ പാടില്ലെന്ന സര്ക്കാര്‍ ആവശ്യവും തള്ളി. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ മടക്കിയ 43 ജഡ്ജിമാരുടെ പേരുകള്‍ കൊളീജിയം വീണ്ടും തിരിച്ചയച്ചു. 

This post was last modified on December 27, 2016 2:17 pm