X

ബഹിരാകാശ യാത്രികര്‍ക്കുള്ള ഐഎസ്ആര്‍ഒ-യുടെ സ്പെയ്‌സ് സ്യൂട്ട്/ വീഡിയോ

മൂന്ന് യാത്രികരെ ഇന്ത്യന്‍ നിര്‍മിത വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയ്‌ക്കാനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്.

ബഹിരാകാശ യാത്രികര്‍ക്കുള്ള സ്പെയ്‌സ് സ്യൂട്ട് പുറത്തിറക്കി ഐഎസ്ആര്‍ഒ. ബഹിരാകാശ യാത്രികര്‍ക്ക് ഇരിക്കാനുള്ള ക്രൂ മോഡലും, അപകട സമയത്ത് ഉപയോഗിക്കാനുള്ള ക്രൂ എസ്‌കേപ്പ് മോഡലും ഐഎസ്ആര്‍ഒ പുറത്തിറക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ നടക്കുന്ന ബഹിരാകാശ പ്രദര്‍ശനത്തിന്റെ ആറാം പതിപ്പിലാണ് ഇത് പുറത്തുവിട്ടത്.

ഗഗന്‍യാന്‍ എന്ന് സ്‌പെയ്‌സ് ഫ്‌ളൈറ്റില്‍ 2022-ല്‍ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് ഇന്ത്യന്‍ പദ്ധതി. 60 മിനിറ്റ് ശ്വസിക്കാന്‍ സാധിക്കുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്യൂട്ടിന്റെ നിറം ഓറഞ്ച് ആണ്. നാല് ഭാഗങ്ങളുള്ള സ്യൂട്ടിന് 5 കിലോയില്‍ താഴെ ഭാരമുണ്ട്. ഇത്തരത്തില്‍ രണ്ട് സ്യൂട്ടുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇനി ഒരെണ്ണം കൂടി നിര്‍മ്മിക്കും.

മൂന്ന് യാത്രികരെ ഇന്ത്യന്‍ നിര്‍മിത വാഹനത്തില്‍ ബഹിരാകാശത്തേക്ക് അയ്‌ക്കാനാണ് ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നത്. രണ്ട് വര്‍ഷമായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഇതിനായുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയായിരുന്നു.

This post was last modified on September 11, 2018 5:13 pm