X

ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡര്‍ കണ്ടെത്തി, ഇതുവരെ വിവരങ്ങളൊന്നുമില്ല

അതേസമയം ലാന്‍ഡറില്‍ നിന്ന് യാതൊരു വിവരവും ഇതുവരെയില്ല.

ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ആണ ഇക്കാര്യം അറിയിച്ചത്. ലൂണാര്‍ ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തിയിട്ടുണ്ട്. അതേസമയം ലാന്‍ഡറില്‍ നിന്ന് യാതൊരു വിവരവും ഇതുവരെയില്ല എന്നും ശിവന്‍ അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ 70 ഡിഗ്രി തെക്കായി ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിക്രമുമായുള്ള, ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തിന്റെ ബന്ധം 2.1 കിലോമീറ്റര്‍ അകലെ വച്ച് നഷ്ടമാവുകയായിരുന്നു. ഏറെ വൈകാരികമായാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇന്നലെ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Read: പത്ത് പെണ്ണുങ്ങള്‍ നടത്തുന്ന കോട്ടയത്തെ ഈ ഹോട്ടല്‍ ഇന്ന് അന്താരാഷ്ട്ര പ്രശസ്തമാണ്

This post was last modified on September 8, 2019 4:09 pm