X

ഡോക്യുമെൻററിയിലെ വിവാദ പരാമർശം; രണ്ട് അഭിഭാഷകർക്ക് സുപ്രീംകോടതി നോട്ടീസ്

അഴിമുഖം പ്രതിനിധി

ബിബിസിയുടെ ‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററിയിലെ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതിഭാഗം അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. അഭിഭാഷകരായ എം എല്‍ ശര്‍മ, എ പി സിങ് എന്നിവര്‍ക്കാണ് നോട്ടിസ്. ജസ്റ്റിസ് വി ഗോപാല്‍ ഗൗഡ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസയച്ചത്. വിഷയം ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു.

അഭിഭാഷകര്‍ രണ്ടാഴ്ചയ്ക്കകം  മറുപടി നല്‍കണം. സുപ്രീം കോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടന നല്‍കിയ ഹര്‍ജിയെ തുടർന്നാണ് നടപടി. സുപ്രീം കോടതിയില്‍ കേസുകള്‍ വാദിക്കുന്നതില്‍നിന്ന് രണ്ട് അഭിഭാഷകരെയും വിലക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 

This post was last modified on December 27, 2016 2:54 pm