X

സ്കോര്‍പീന്‍ രേഖകള്‍ വീണ്ടും ചോര്‍ന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ സ്കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യ വിവരങ്ങള്‍ രണ്ടാമതായും ചോര്‍ന്നതായി റിപ്പോര്‍ട്ട്. പുതിയ രേഖകളും ദി ഓസ്ട്രേലിയന്‍ ദിനപത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. അന്തര്‍വാഹിനിയുടെ സോണാര്‍ സിസ്റ്റം സംബന്ധിച്ച ‘റെസ്ട്രിക്റ്റഡ് സ്കോര്‍പീന്‍ ഇന്ത്യ’ എന്ന പേരിലുള്ള രേഖകള്‍ ആണ് പത്രം പുതുതായി പുറത്തു വിട്ടത്. കൂടാതെ ആയുധങ്ങളെക്കുറിച്ചുള്ള രേഖകളും ഇതോടൊപ്പം ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഭയക്കേണ്ടതായി ഒന്നുമില്ല എന്നാണ് നാവികസേന അറിയിച്ചിരിക്കുന്നത്

ഇന്ത്യക്ക് വേണ്ടി ഫ്രഞ്ച് കമ്പനി ഡി.സിഎന്‍ എസ് ആണ് അന്തര്‍വാഹിനികളുടെ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയെടുത്തത്. ഈ കമ്പനിയില്‍ നിന്നുമാണ് രേഖകള്‍ പുറത്തെത്തുന്നത്. ഇവിടെ നിന്നും ചോര്‍ന്ന 22,400 രേഖകളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് പത്രം പുറത്തു വിട്ടിരിക്കുന്നത്.

This post was last modified on December 27, 2016 2:38 pm