X

ഉത്സവാഘോഷത്തിന് സുരക്ഷയ്ക്ക് എത്തിയ വനിത പോലീസ് അമ്മന്‍ ബാധ കയറി ഉറഞ്ഞുതുള്ളി/ വീഡിയോ

രണ്ടരലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്

ഉത്സവാഘോഷത്തിന് സുരക്ഷയ്ക്ക് എത്തിയ വനിത പോലീസ് അമ്മന്‍ ബാധ കയറി ഉറഞ്ഞുതുള്ളുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തമിഴ്‌നാട്ടിലാണ് സംഭവം എന്നാണ് വീഡിയോയില്‍ നിന്ന് മനസ്സിലാവുന്നത്. തമിഴ്‌നാട്ടിലെ ഉത്സവങ്ങളില്‍ സ്ത്രീകള്‍ അമ്മന്‍ ബാധ കയറി (ശരീരത്തില്‍ ദേവി കയറുക) വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരങ്ങളെപോലെ തുള്ളുന്ന പതിവുണ്ട്. പക്ഷെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരിയാണ് ഇങ്ങനെ തുള്ളിയത്. കൂടെയുണ്ടായിരുന്ന പോലീസുകാരി ഇതുകണ്ട് അവരെ അടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ തുള്ളല്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. വീഡിയോയെക്കുറിച്ചോ, വനിതാ പോലീസുകാരിയെകുറിച്ചോ അധികം വിവരം ലഭിച്ചിട്ടില്ല. രണ്ടരലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.