X

സെക്യൂരിറ്റി ജീവനക്കാരന്റെ കൊല; മൊഴി രേഖപ്പെടുത്താത്തതിന് പൊലീസിനെതിരെ ഉപലോകായുക്ത കേസ് എടുത്തു

അഴിമുഖം പ്രതിനിധി

വിവാദ വ്യവസായി നിഷാം കൊലപെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സിഐക്ക് എതിരെ കേസെടുത്തു . ഉപലോകായുക്ത സ്വമേധയായാണ് കേസ് എടുത്തത്. സംസാരിക്കാനുള്ള ആരോഗ്യ സ്ഥിതി ചന്ദ്രബോസിന് ഇല്ലായിരുന്നത് കൊണ്ടാണ് മൊഴി രേഖപെടുത്താതിരുന്നത് എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ ചന്ദ്രബോസുമായി താന്‍ സംസാരിച്ചിരുന്നതായ് ചന്ദ്രബോസിനെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ കഴിഞ്ഞ ദിവസം വെളുപ്പെടുത്തിയിരുന്നു. ബോധം വന്ന ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്താഞ്ഞത് കേസിന്റെ അന്വേഷണത്തെ തന്നെ ബാധിച്ചു എന്നാണ് ഉപലോകായുക്തയുടെ വിലയിരുത്തല്‍.അതേ സമയം ചന്ദ്രബോസിന്റെ മൊഴി എടുക്കാത്തത്തില്‍ വീഴ്ചയില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ നിശാന്തിനി ഐപിഎസ് പറഞ്ഞു. മൊഴി എടുക്കാന്‍ അനുകൂല സാഹചര്യമല്ലായിരുന്നെന്നും കമ്മിഷണര്‍ പറഞ്ഞു. സംസാരിക്കാനുള്ള ആരോഗ്യ സ്ഥിതിയില്‍ ആയിരുന്നില്ല ചന്ദ്രബോസ് എന്നും അവര്‍ പറഞ്ഞു.

ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ ആണ് ഈ നടപടി. അതിനിടെ അഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്നും മുമ്പ് കേസുകള്‍ കോടതിയിലെത്തും മുന്‍പ് ഒത്തുതീര്‍പ്പക്കാന്‍ തന്റെ സ്വാധീനം പ്രതി ഉപയോഗപെടുത്തിയിട്ടുണ്ട് എന്നും നിഷാമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.മരിച്ച ചന്ദ്രബോസിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഇന്ന് മുഖ്യമന്ത്രി അറിയിച്ചു.

This post was last modified on December 27, 2016 2:48 pm