X

ആമിര്‍ ഖാന് എതിരെ രാജദ്രോഹത്തിന് കേസെടുക്കണമെന്ന് ഹര്‍ജി

അഴിമുഖം പ്രതിനിധി

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഉയര്‍ത്തി വിട്ട വിവാദത്തിന് അവസാനമാകുന്നില്ല. കാണ്‍പൂരില്‍ അദ്ദേഹത്തിന് എതിരെ രാജദ്രോഹ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തിങ്കളാഴ്ച രാംനാഥ് ഗോയങ്ക അവാര്‍ഡ് ദാന ചടങ്ങില്‍ അസഹിഷ്ണുതയ്ക്ക് എതിരെ നടത്തി പ്രസ്താവനയിലൂടെ അദ്ദേഹം രാജ്യത്തെ വിഭജിക്കാന്‍ നോക്കിയെന്ന് ആരോപിച്ച് കോടതിയില്‍ ഒരു അഭിഭാഷകന്‍ പരാതി ഫയല്‍ ചെയ്തു. ഹര്‍ജിയില്‍ ഡിസംബര്‍ ഒന്നിന് കോടതി വാദം കേള്‍ക്കും. ദല്‍ഹിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് കാണ്‍പൂരിലും കോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്.

അതേസമയം, ഖാന്റെ പ്രസ്താവന രാജ്യത്തെ ജനങ്ങളുടെ വികാരത്തെ മുറിവേല്‍പിച്ചുവെന്നാണ് സര്‍ക്കാര്‍ നിലപാട്. നിര്‍ഭാഗ്യവശാല്‍, അറിഞ്ഞോ അറിയാതെയോ അദ്ദേഹം ഇന്ത്യയെ മുറിവേല്‍പ്പിച്ചു, അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിച്ചുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

അമീര്‍ഖാന്റെ പ്രസ്താവനയെ തുടര്‍ന്ന് സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ വാക്‌പോരിന് കാരണമായിരുന്നു.

This post was last modified on December 27, 2016 3:25 pm