അഴിമുഖം പ്രതിനിധി
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തൂക്കിലേറ്റുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ കൈലാഷ് ചൗധരി. പാകിസ്താന് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയും പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്സല് ഗുരുവിനെ പുകഴ്ത്തുകയും ചെയ്ത വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച രാഹുല്‍ ദേശദ്രോഹിയാണ്, ആയതിനാല്‍ ദേശദ്രോഹികള്‍ക്കുള്ള ശിക്ഷ തന്നെ അദ്ദേഹത്തിനും നല്‍കണം എന്നാണ് എംഎല്‍എയുടെ ആവശ്യം. കോണ്‍ഗ്രസുകാരുടെ രാജകുമാരനായ രാഹുലിന് ഇന്ത്യയില്‍ തുടരാനുള്ള അവകാശമില്ളെന്നും ബി.ജെ.പി എം.എല്‍.എ ആരോപിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എയാണ് കൈലാഷ് ചൗധരി. മണ്ഡലത്തില്‍ നടന്ന കര്‍ഷക സമ്മേളനത്തിലാണ് ബി.ജെ.പി എം.എല്‍.എ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്.
അതേസമയം ബിജെപി എം.എല്‍.എയുടെ വിവാദ പ്രസ്താവനക്കെതിരെ രാജസ്ഥാന് പി.സി.സി പ്രസിഡന്റ് സചിന് പൈലറ്റ് രംഗത്തെത്തി. ബി.ജെ.പിയുടെ യഥാര്‍ഥ സ്വഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും കൈലാഷ് ചൗധരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സചിന് പൈലറ്റ് ആവശ്യപ്പെട്ടു. എം.എല്‍.എയെ പുറത്താക്കാന്‍ ബി.ജെ.പി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
This post was last modified on December 27, 2016 3:37 pm