X

സ്പീക്കര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു; പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരം തുടരും

അഴിമുഖം പ്രതിനിധി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടത്തിനാല്‍ യുഡിഎഫ് എംഎല്‍എമാര്‍ നിരാഹാരം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറെ അറിയിച്ചു.  ചര്‍ച്ച തീരുമാനമാകത്തതിനെ തുടര്‍ന്നാണ് സഭാ സമ്മേളനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തിറങ്ങിയത്.

ചര്‍ച്ചയില്‍ പങ്കുകൊള്ളാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തുകയും ചെയ്തു. ചര്‍ച്ചയില്‍ മന്ത്രിമാരെ മാത്രം അയച്ചത് സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ താല്‍പര്യം വ്യക്തമാക്കുന്നുവെന്നാണ് മുസ്ലിം ലീഗ് നേതാവ് ഡോ എംകെ മുനീര്‍ പ്രതികരിച്ചത്.

സ്വാശ്രയ പ്രവേശനത്തില്‍ കൊള്ളയാണ് നടക്കുന്നത്, സഭാധ്യക്ഷന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. സമരത്തെ നേരിടും എന്ന് പറയുന്നത് നിഷേധാത്മക സമീപനമാണെന്നും പ്രതിപക്ഷം പ്രതികരിച്ചു. ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തില്‍ സമരം തുടരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുമെന്നാണ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്. 

This post was last modified on December 27, 2016 2:26 pm