X

സ്വാശ്രയ കരാര്‍; സെക്രട്ടേറിയേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്- പൊലീസ് സംഘര്‍ഷം

അഴിമുഖം പ്രതിനിധി

സ്വാശ്രയ കരാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസിനുനേരെ സമരക്കാര്‍ കല്ലെറിഞ്ഞതായും ആരേപണവുമുണ്ട്. അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും നിരാഹാരം കിടക്കുന്ന സമരപന്തലിലും പൊലീസ് അതിക്രമിച്ചു കയറി അക്രമം നടത്തിയെന്നും കണ്ണീര്‍ വാതകം പ്രയോഗിച്ചെന്നും ആരോപണമുണ്ട്. കണ്ണീര്‍വാതകപ്രയോഗത്തില്‍ ഡീനിനും മഹേഷിനും ദേഹാസ്വസ്ഥ്യം ഉണ്ടായി. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സെക്രട്ടേറിയേറ്റിനു മുന്നില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. 

സംഘര്‍ഷത്തെ തുടര്‍ന്ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തി പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് അധികാരഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നു സുധീരന്‍ ആരോപിച്ചു.

അതേസമയം കൊച്ചിയില്‍ കെഎസ് യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരാപാടിയില്‍ പ്രതിഷേധപ്രകടനം നടത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

This post was last modified on December 27, 2016 2:26 pm