X

തച്ചങ്കരിയുടെ നിയമനം ന്യൂറോസര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെ: സെന്‍കുമാര്‍

തച്ചങ്കരി ഒരുതരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണെന്നും സെന്‍കുമാര്‍

പോലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ച നടപടി ന്യൂറോസര്‍ജന് പകരം ഇറച്ചിവെട്ടുകാരനെ ഇരുത്തിയത് പോലെയെന്ന് വിരമിച്ച പോലീസ് മേധാവി ടി പി സെന്‍കുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതിനെയും സെന്‍കുമാര്‍ വിമര്‍ശിക്കുന്നുണ്ട്. ഗിന്നസ് ബുക്കില്‍ ഇടംനേടാനാകരുത് ചോദ്യം ചെയ്യലെന്നാണ് അദ്ദേഹം അതേക്കുറിച്ച് പ്രതികരിച്ചത്.

തച്ചങ്കരി ഒരുതരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. നന്നായി ജോലി അറിയാവുന്നയാളെയാണ് ആ സ്ഥാനത്ത് നിയമിച്ചിരുന്നതെങ്കില്‍ നന്നായിരുന്നു. സംഘത്തിന്റെ തലവന്‍ ഇല്ലാതെ ദിലീപിനെ ചോദ്യം ചെയ്ത നടപടി ശരിയായില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

എഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയായ പോയിന്റ് ബ്ലാങ്കിലാണ് സെന്‍കുമാറിന്റെ പ്രതികരണം.

This post was last modified on July 1, 2017 1:32 pm

Related Post
Leave a Comment