X

ഛത്തീസ്ഗഡില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിംബോംബ് പൊട്ടി ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ദന്തേവാഡയ്ക്കടുത്ത് മെലാവഡ വനത്തിലാണ് സ്ഫോടനമുണ്ടായത്‌. ദന്തേവാഡ ക്യാമ്പില്‍ നിന്നും മേലവാഡയിലേക്ക് നീങ്ങുകയായിരുന്നു സൈനികരാണ് മരിച്ചത്.  റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് വാഹനം കടന്നു പോയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 20 ഓളം സൈനികര്‍ വാഹനത്തിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ആറടി ആഴത്തിലുള്ള കുഴി റോഡില്‍ രൂപപ്പെട്ടു

 

This post was last modified on December 27, 2016 3:52 pm