X

ലൈംഗിക പീഡനത്തിന് ഇരയായ കൗമാരക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലെ ഇന്ദര്‍പുരിയില്‍ അഞ്ചു പേര്‍ ചേര്‍ന്ന് നഗ്നനാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത 16 വയസ്സുകാരന്‍ പലതവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി വീട്ടുകാര്‍ ആരോപിച്ചു. കോളനിയിലൂടെ നഗ്നായി നടക്കേണ്ടി വന്ന കൗമാരക്കാരന്‍ സംഭവം നടന്ന് മിനിട്ടുകള്‍ക്ക് ശേഷം ആത്മഹത്യ ചെയ്യാനായി സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക് ഓടി. അത് കണ്ട വീട്ടുകാരാണ് അതില്‍ നിന്നും പിന്തിരിപ്പിച്ച് ധരിക്കാന്‍ വസ്ത്രം നല്‍കിയത്. തനിക്ക് ജീവിച്ചിരിക്കേണ്ടെന്ന് കൗമാരക്കാരന്‍ പറയുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.

അക്രമികളില്‍ ഒരാളുടെ ഓഫീസില്‍ വച്ചായിരുന്നു കൗമാരക്കാരനെ ആക്രമിച്ചത്. വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ മാനസികമായി തകര്‍ന്നിരുന്ന കൗമാരക്കാരനെ കൂടുതല്‍ വിഷമത്തിലാക്കി കൊണ്ടായിരുന്നു വീഡിയോ പുറത്തു വന്നത്. വീഡിയോ പുറത്തു വന്നപ്പോഴാണ് തനിക്ക് പീഡിപ്പിക്കപ്പെട്ട കാര്യം കൗമാരക്കാന്‍ വീട്ടുകാരോട് തുറന്നു പറഞ്ഞത്. സുഹൃത്തുക്കളാണ് വീഡിയോ 16-കാരനെ കാണിച്ചത്. വീഡിയോ കണ്ട് തിരികെ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിക്കാനും ശ്രമം നടത്തി. തമിഴ്‌നാട്ടിലെ സേലത്തു നിന്നും ഡല്‍ഹിയിലേക്ക് കുടിയേറിയവരാണ് ഈ കുടുംബം.

This post was last modified on December 27, 2016 4:06 pm