അഴിമുഖം പ്രതിനിധി
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആയിരുന്ന എസ് എച് കപാഡിയ അന്തരിച്ചു. 68 വയസ് ഉണ്ടായിരുന്നു. രോഗബാധിതനായി മുംബൈയിലെ ആശുുപത്രിയില്‍ ചികിത്സയിലായിരുന്നു കപാഡിയ ഇന്നലെ രാത്രിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഭാര്യയും ഒരു മകനും മകളും അടങ്ങയിതാണ് കപാഡിയയുടെ കുടുംബം. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്നു തന്നെ മുംബൈയില്‍ നടക്കും.
ഇന്ത്യയുടെ 38 ആമത് ചീഫ് ജസ്റ്റീസ് ആയി 2010 മേയില്‍ ചുമതലയേറ്റ സരോഷ് ഹോമി കപാഡിയ 2012 സെപ്തംബറിലാണ് ആ സ്ഥാനത്തു നിന്നും വിരമിക്കുന്നത്. ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായിട്ടായിരുന്നു എസ് എച്ച് കപാഡിയയുടെ തുടക്കം. 1974 ല്‍ തുടങ്ങിയ അഭിഭാഷക ജീവിതത്തില്‍ നിന്നും 1991 ല്‍ ബോംബെ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി ഔദ്യോഗിക ജീവിതത്തിലേക്ക് അദ്ദേഹം മാറി. 2003 ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസ് ആയി ചുമതലയേറ്റൂ. അതേ വര്‍ഷം തന്നെയാണ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായത്.
This post was last modified on December 27, 2016 3:31 pm
Leave a Comment