X

സുനന്ദയുടെ മരണം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും. എങ്ങനെയാണ് സുനന്ദ മരിച്ചതെന്നതിനെ കുറിച്ചുള്ള എഫ് ബി ഐ റിപ്പോര്‍ട്ടിനെ വിശകലനം ചെയ്തു കൊണ്ടുള്ള എയിംസിലെ മെഡിക്കല്‍ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ഇത് പരിശോധിച്ചശേഷമാകും തരൂരിനെ ചോദ്യം ചെയ്യുക. സുനന്ദയുടെ ശരീരത്തില്‍ ആണവ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം എഫ് ബി ഐയുടെ റിപ്പോര്‍ട്ടില്‍ നിഷേധിച്ചിരുന്നു.

എയിംസിന്റെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് ദല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബാസി ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, ഈ കേസുമായി ബന്ധപ്പെട്ട് ഒരു പൊതുതാല്‍പര്യ ഹര്‍ജി ഉടന്‍ ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെ പൊലീസ് ഇതിനുമുമ്പ് പലതവണ ചോദ്യം ചെയ്തിരുന്നു. എങ്കിലും എങ്ങനെയാണ് സുനന്ദ മരിച്ചതെന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 2014 ജനുവരി 17-ന് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

This post was last modified on December 27, 2016 3:36 pm

Related Post
Leave a Comment