X

ശബരിമല കേസ്: നൗഷാദിന് ലഭിച്ചത് 500-ഓളം ഭീഷണി സന്ദേശങ്ങള്‍

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകന് ലഭിച്ചത് 500 ഓളം ഭീഷണി ഫോണ്‍ വിളികള്‍. അവയില്‍ അധികവും അമേരിക്കയില്‍ നിന്നാണെന്നും സുപ്രീംകോടതിയെ ധരിപ്പിച്ചു. കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ വീട് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഇന്ത്യന്‍ യംഗ് ലായേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ നൗഷാദ് അഹമ്മദ് ഖാന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാ വിരുദ്ധമെന്ന് കഴിഞ്ഞ ദിവസം നൗഷാദിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. നൗഷാദിന് എതുതരത്തിലെ സുരക്ഷ നല്‍കണമെന്ന കാര്യം തിങ്കളാഴ്ച തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു.

ശബരിമലയില്‍ എന്തുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്നത് വ്യക്തമാക്കണമെന്ന് കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാരും ക്ഷേത്ര ഭാരവാഹികളും ദശാബ്ദങ്ങളായി തുടരുന്ന ആചാരത്തെ തെറ്റിക്കാന്‍ ആകില്ലെന്ന നിലപാടാണ് തുടരുന്നത്. യൗവനയുക്തകളായ സ്ത്രീകളുടെ ആര്‍ത്തവം കാരണം അശുദ്ധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ അവര്‍ സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ എതിര്‍ക്കുന്നത്.

ക്ഷേത്രത്തിന്റെ വിശ്വാസത്തേയും ആചാരത്തേയും സംരക്ഷിക്കുമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് മന്ത്രി വിഎസ് ശിവകുമാര്‍ സ്വീകരിച്ചത്.

This post was last modified on December 27, 2016 3:36 pm