X

സുനന്ദ പുഷ്‌കറിന്റെ മരണത്തിലെ ആരോപണം; റിപ്പബ്ലിക് ടിവിക്കെതിരെ ശശി തരൂര്‍

ധാര്‍മ്മികത ലവലേശമില്ലാതെയാണ്‌ ജേണലിസ്റ്റ് എന്ന് അവകാശപ്പെട്ട് തെറ്റായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്തത്

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ആരോപിച്ച ദേശീയ മാധ്യമത്തെ വെല്ലുവിളിച്ച് ശശി തരൂര്‍ എംപി. തെറ്റായ ആരോപണങ്ങളാണ് വാര്‍ത്തയിലുള്ളതെന്നും തരൂര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. കോടതിയില്‍ ഇത് തെളിയിക്കാന്‍ അദ്ദേഹം മാധ്യമത്തെ വെല്ലുവിളിക്കുന്നുമുണ്ട്.

ധാര്‍മ്മികത ലവലേശമില്ലാതെയാണ്‌ ജേണലിസ്റ്റ് എന്ന് അവകാശപ്പെട്ട് തെറ്റായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്തത്. സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചരണത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ട്.

 

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിക്കെതിരെയാണ് തരൂര്‍ വിമര്‍ശിച്ചിരിക്കുന്നത്. സുനന്ദ പുഷ്‌കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്ന ഫോണ്‍ സംഭാഷണങ്ങളുമായാണ് ചാനല്‍ രംഗത്ത് വന്നത്. സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ലീല ഹോട്ടലിലെ 345-ാം നമ്പര്‍ മുറിയിലാണ് സുനന്ദ മൃതദേഹം കാണപ്പെട്ടത്.

ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളില്‍ ശശി തരൂരിന്റെ വിശ്വസ്തന്‍ ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സുനന്ദ 307-ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്. സുനന്ദ പുഷ്‌കറുമായും ശശി തരൂരിന്റെ അസിസ്റ്റന്റ് ആര്‍ കെ ശര്‍മ്മയുമായും വിശ്വസ്തന്‍ നാരായണനുമായും നടത്തി സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ടത്.

 

This post was last modified on May 9, 2017 7:44 am