അഴിമുഖം പ്രതിനിധി
പരാതിയുമായെത്തിയ യുവാവിനെക്കൊണ്ട് കാല് തിരുമ്മിച്ച പോലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്. ലഖ്നൌ മൊഹന്‍ലാല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സെക്ഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) രാം യാഗ്യ യാദവിനാണ് സസ്പെന്ഷന് ലഭിച്ചത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പരാതി സ്വീകരിക്കണമെങ്കില്‍ തന്റെ കാല് തിരുമ്മണമെന്ന് രാം യാദവ് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കാല് തിരുമ്മിച്ചു എന്ന് യുവാവ് പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
This post was last modified on December 27, 2016 4:32 pm